ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്. പ്രതിക്ക് വധശിക്ഷ

LATEST UPDATES

6/recent/ticker-posts

ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്. പ്രതിക്ക് വധശിക്ഷ


 കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ബി​ഹാ​ർ സ്വ​ദേ​ശി അസ്ഫാഖ് ആലത്തിന് വധശിക്ഷ. എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ (പോ​ക്​​സോ) കോ​ട​തി ജ​ഡ്​​ജി കെ. ​സോ​മ​നാണ് 28കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്.

കേരളം ഞെട്ടിയ അതിക്രൂര കൊലപാതകത്തിൽ ഇന്ന് ശിശു ദിനത്തിലാണ് വിധി വന്നിരിക്കുന്നത്.നവംബർ നാലിന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ ​കൊ​ല​പാ​ത​കം, പീ​ഡ​നം എ​ന്നി​വ അ​ട​ക്കം ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ പ്ര​കാ​ര​മു​ള്ള 11 കു​റ്റ​ങ്ങ​ളും പോ​ക്​​സോ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ഞ്ച് കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞതാണ്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. കു​റ്റ​കൃ​ത്യം അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണെ​ന്നും വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷനും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Post a Comment

0 Comments