പി. ബിജോയ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി; 1996ല്‍ മഞ്ചേശ്വരം എസ്.ഐ ആയും 2010ല്‍ കാസര്‍കോട് ഡി.വൈ.എസ്.പിയായും ബിജോയ് സേവനമനുഷ്ടിച്ചിരുന്നു

LATEST UPDATES

6/recent/ticker-posts

പി. ബിജോയ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി; 1996ല്‍ മഞ്ചേശ്വരം എസ്.ഐ ആയും 2010ല്‍ കാസര്‍കോട് ഡി.വൈ.എസ്.പിയായും ബിജോയ് സേവനമനുഷ്ടിച്ചിരുന്നു
കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി തിരുവനന്തപുരം സ്വദേശി പി. ബിജോയിയെ നിയമിച്ചു. 1996ല്‍ മഞ്ചേശ്വരം എസ്.ഐ ആയും 2010ല്‍ കാസര്‍കോട് ഡി.വൈ.എസ്.പിയായും ബിജോയ് സേവനമനുഷ്ടിച്ചിരുന്നു. കോട്ടയം ഡി.വൈ.എസ്.പി, തിരുവനന്തപുരം സിറ്റി ഫോര്‍ട്ട് അസി. കമ്മീഷണര്‍, റൂറല്‍ ട്രാഫിക് എസ്.പി, സ്പെഷല്‍ ആംഡ് പൊലീസ് കമാണ്ടന്റ്, എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി, തിരുവനന്തപുരം റേഞ്ച് എസ്.പി, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന വിജിലന്‍സ് ഓഫീസര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. മികവുറ്റ സേവനത്തിന് 2015ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 2018ല്‍ രാഷ്ട്രപതിയുടെ മെഡലും ബിജോയിക്ക് ലഭിച്ചിരുന്നു. 2005ല്‍ കൊസോവോയില്‍ ഡപ്യൂട്ടേഷനില്‍ ഐക്യരാഷ്ട്രസംഘടനയുടെ ഉദ്യോഗസ്ഥനായി പീസ് കീപ്പിങ്ങ് ഫോഴ്സിന്റെ ചുമതലയും വഹിച്ചിരുന്നു. തിരുവനന്തപുരം റേഞ്ച് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി സേവനമനുഷ്ടിക്കുന്നതിനിടെയാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി നിയമനം ലഭിച്ചത്. വിജിലന്‍സ് ജൂനിയര്‍ സൂപ്രണ്ടായ തിരുവനന്തപുരം സ്വദേശിനി ബിന്ദുവാണ് ഭാര്യ. മൂത്ത മകള്‍ ദിയ ജാനകി ദല്‍ഹിയില്‍ ഫുഡ് ടെക്നോളജിയില്‍ എം.ടെക് ചെയ്യുന്നു. രണ്ടാമത്തെ മകള്‍ ദയ നന്ദന കോയമ്പത്തൂരില്‍ ഒക്യുപേഷനല്‍ തെറാപ്പി ബിരുദവിദ്യാര്‍ത്ഥിയാണ്.കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ജില്ലയില്‍ മയക്കുമരുന്ന് മാഫിയക്കും കവര്‍ച്ചാ സംഘങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ച ചാരിതാര്‍ത്ഥ്യത്തോടെയാണ് കാസര്‍കോടിനോട് വിടപറയുന്നത്. മികച്ച ടീം വര്‍ക്കോട് കൂടി നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ വൈഭവ് സക്‌സേനക്ക് കഴിഞ്ഞിരുന്നു. ഇതിലേറെയും മയക്കുമരുന്ന് കേസുകളാണ്. സ്വര്‍ണ്ണമാല തട്ടിപ്പറിക്കുന്ന സംഘത്തെ കുടുക്കിയതും വലിയ നേട്ടമായിരുന്നു. എറണാകുളം റൂറല്‍ പൊലീസ് മേധാവിയായാണ് ഡോ. വൈഭവ് സക്‌സേന കാസര്‍കോടിനോട് വിടപറയുന്നത്.

Post a Comment

0 Comments