നവംബര്‍ 19ന് ഞായാറാഴ്ച കാസർകോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസം

നവംബര്‍ 19ന് ഞായാറാഴ്ച കാസർകോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസം

 


കാസർകോട്: നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും ഇനി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും എല്ലാ നിയോജക മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ്സ് ജില്ലയില്‍ നവംബര്‍ 18, 19 തീയതികളില്‍ നടക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അതാത് നിയോജക മണ്ഡലങ്ങളിലെ നവ കേരള സദസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. അതിനാല്‍ നവംബര്‍ 19 (ഞായറാഴ്ച്ച ) ജില്ലയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കും.

Post a Comment

0 Comments