എം.ഐ.സി മുള്ളേരിയ മേഖലാ സമ്മളനം സമാപിച്ചു

LATEST UPDATES

6/recent/ticker-posts

എം.ഐ.സി മുള്ളേരിയ മേഖലാ സമ്മളനം സമാപിച്ചു
ചട്ടഞ്ചാൽ : ഡിസംബർ 22, 23, 24, തിയതികളിൽ എം ഐ സി ക്യാമ്പസിൽ സി എം ഉസ്താദ് നഗറിൽ വെച്ച് നടക്കുന്ന എം.ഐ.സി മുപ്പതാം വാർഷിക സനദ് ദാന മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം മുള്ളേരിയ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചരണ സമ്മേളനം സമാപിച്ചു. വൈകുന്നേരം അസർ നമസ്കാരത്തിന് ശേഷം നടന്ന വിളംബര റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മത മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് യു.എം അബ്ദുൽ റഹ്മാൻ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. കാലങ്ങൾക്ക് മുമ്പേ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ നെഞ്ചേറ്റിയ പ്രദേശമാണ് പള്ളങ്കോട്  എന്നും എം.ഐ.സി യുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ഈ പ്രദേശത്തുകാരെന്നും അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു. എം.ഐ.സി വർക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി. ദാറുൽ ഇർശാദ് അക്കാദമി പ്രിൻസിപ്പാൾ ജാബിർ ഹുദവി ചാനടുക്കം സ്ഥാപനപരിചയം നടത്തി. പ്രമുഖ പ്രഭാഷകൻ ആബിദ് ഹുദവി തച്ചണ്ണ മുഖ്യ പ്രഭാഷണം നടത്തി . സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ മുഹമ്മദ് പട്ടാങ്ങ് അധ്യക്ഷനായ ചടങ്ങിൽ കൺവീനർ ഹമീദ് അർഷദി സ്വാഗത ഭാഷണം നടത്തി.

പി എസ് ഇബ്രാഹിം ഫൈസി, ഹാഷിം ദാരിമി, സി കെ മുഹമ്മദ്‌ ദാരിമി, അസീസ് ഹാജി, എ ബി ബഷീർ സാഹിബ്‌, കെ പി സിറാജ്ജുദ്ധീൻ, മൊയ്‌ദീൻ കുഞ്ഞി, റസാക്ക് നെയ്‌പാറ , തുടങ്ങിയവർ സംബന്ധിച്ചു.  സ്വാഗത സംഘം വർക്കിങ്ങ് കൺവീനർ ജലീൽ അർഷദി പള്ളങ്കോട് പരിപാടിക്ക് നന്ദി പറഞ്ഞു.

Post a Comment

0 Comments