വര്‍ക്ക്ഔട്ട്, രോഗം ഔട്ട്... ജില്ലയിലെ ആദ്യ വനിത വ്യായാമ കേന്ദ്രം കൊളവയലില്‍

LATEST UPDATES

6/recent/ticker-posts

വര്‍ക്ക്ഔട്ട്, രോഗം ഔട്ട്... ജില്ലയിലെ ആദ്യ വനിത വ്യായാമ കേന്ദ്രം കൊളവയലില്‍



കാഞ്ഞങ്ങാട്: വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ ചെറുക്കാനുള്ള ലക്ഷ്യത്തോടെ ജില്ലയിലെ ആദ്യ വനിത വ്യായാമ കേന്ദ്രം അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ കൊളവയലില്‍ തുറന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പു വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ വ്യായാമകേന്ദ്രം നിര്‍മ്മിച്ചത്. 11 ലക്ഷം രൂപ ചിലവിലാണ് വ്യായാമ കേന്ദ്രത്തിന് ആവശ്യമായ കെട്ടിടവും മറ്റ് ഉപകരണങ്ങളും ബ്ലോക്ക് പഞ്ചായത്ത് സജ്ജമാക്കിയിരിക്കുന്നത്. മള്‍ട്ടി ആക്ടിവിറ്റി പ്ലേ സിസ്റ്റം, മേരി ഗോ റൗണ്ട്, രണ്ട് സ്പ്രിംഗ് റൈഡറുകള്‍, സ്‌ട്രൈറ്റ് നെറ്റ് സ്‌ക്രാബ്ലര്‍, സ്വിങ്  എന്നീ വ്യായാമ ഉപകരണങ്ങളാണ് നിലവില്‍ വ്യായാമ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.


കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍  വനിതാ വ്യായാമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലയില്‍  ആദ്യമായാണ് വനിതകള്‍ക്ക് വേണ്ടി മാത്രമായുള്ള വ്യായാമ കേന്ദ്രം ഒരു ബ്ലോക്ക് പഞ്ചായത്ത് തുറക്കുന്നതെന്നും വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് വനിതകള്‍ അവരുടെ സമയ ക്രമീകരണം നടത്തി വ്യായാമ കേന്ദ്രം പ്രയോജനപ്പെടുത്തണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  പറഞ്ഞു .അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലക്ഷ്മി തമ്പാന്‍, എം.ജി. പുഷ്പ, എ.ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.രവീന്ദ്രന്‍, കെ.അശോകന്‍, സി.എച്ച്.ഹംസ, സി.കുഞ്ഞാമിന, അജാനൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില്‍കുമാര്‍, പൊതുപ്രവര്‍ത്തകനായ പി.കെ.കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments