വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽപാലക്കാട് കഞ്ചിക്കോട് മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാറാണ് പൊലീസ് പിടിയിലായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. യു പി സ്വദേശികളുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.


കഞ്ചിക്കോടുനിന്ന് കുട്ടിയുമായി സെന്തില്‍കുമാര്‍ ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ സംശയം തോന്നിയ ഡ്രൈവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് വ്യക്തമായത്. പിന്നീട് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.

Post a Comment

0 Comments