മംഗല്യ വേദിയിൽ അജാനൂർ പി.ടി.എച്ചിന് കാരുണ്യ സ്പർശവുമായി അർഷാക്ക്

LATEST UPDATES

6/recent/ticker-posts

മംഗല്യ വേദിയിൽ അജാനൂർ പി.ടി.എച്ചിന് കാരുണ്യ സ്പർശവുമായി അർഷാക്ക്അജാനൂർ : അതിഞ്ഞാലിലെ അർഷാക്കിന്റെയും മാണിക്കോത്ത് മഡിയനിലെ മർജാനയുടെയും മംഗല്യ കർമത്തിനിടയിൽ കാരുണ്യ സ്പർശവുമായി വരൻ അർഷാക്ക് അതിഞ്ഞാൽ.  കിടപ്പ് രോഗികൾക്ക് സമാനതകൾ ഇല്ലാത്ത പരിചരണം നൽകി വരുന്ന മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത്‌ പൂക്കോയ തങ്ങൾ ഹോസ്പീസ് പാലിയേറ്റിവ് സെന്റർ ചാരിറ്റി കേന്ദ്രത്തിന് വേണ്ടി ഒരു വർഷത്തേക്കുള്ള വരി സംഖ്യയുടെ ഒരു വിഹിതം  തന്റെ നികാഹ് ദിവസം നൽകി ഉദാരമായ മാതൃക കാട്ടിയിരിക്കുകയാണ് . ഒരു വർഷത്തേക്കുള്ള തുകയുടെ വിഹിതം അജാനൂർ പി.ടി.എച്ച്.ചെയർമാൻ കെ.കെ.അബ്ദുള്ള ഹാജിക്ക് അർഷാക്ക് കൈമാറി. ചടങ്ങിൽ മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി,പി.ടി.എച്ച് വർക്കിംഗ് ചെയർമാൻ ഖാലിദ് അറബിക്കാടത്ത്, ഗ്രീൻ സ്റ്റാർ സക്രട്ടറി റമീസ് അഹമ്മദ്, റിയാസ് സി.എച്ച്, യൂസഫ് കോയാപ്പള്ളി,മുസ്തഫ കൂളിക്കാട്, ഫൈസൽ വളപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments