ചിറ്റാരിക്കാലിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു നിരവധി പേര്‍ക്ക് പരുക്ക്

LATEST UPDATES

6/recent/ticker-posts

ചിറ്റാരിക്കാലിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു നിരവധി പേര്‍ക്ക് പരുക്ക്ചിറ്റാരിക്കാൽ :അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9. 30 മണിയോടെ ചിറ്റാരിക്കാലിന് സമീപം പറമ്പ കാറ്റാം കവല റോഡിലാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന കർണാടക ഷിമോഗ

സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത് .നിയന്ത്രണംവിട്ട ബസ് വളവിൽ തല കീഴായി മറിയുകയായിരുന്നു .കുട്ടികൾ ഉൾപ്പെടെ 21 പേരാണ് ബസ്സിലുണ്ടായിരുന്നത് .നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത് . പരിക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിച്ചു.

Post a Comment

0 Comments