ഒരുമിച്ചുള്ള ചിത്രത്തിന്റെ പേരില്‍ വിമര്‍ശനം ; വീട്ടമ്മ മരിച്ചതിന് പിന്നാലെ 20 കാരനായ സുഹൃത്തും ആത്മഹത്യ ചെയ്തു

LATEST UPDATES

6/recent/ticker-posts

ഒരുമിച്ചുള്ള ചിത്രത്തിന്റെ പേരില്‍ വിമര്‍ശനം ; വീട്ടമ്മ മരിച്ചതിന് പിന്നാലെ 20 കാരനായ സുഹൃത്തും ആത്മഹത്യ ചെയ്തു
28കാരിയായ വീട്ടമ്മയും 20കാരനായ ആണ്‍സുഹൃത്തും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കി. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ചൊല്ലി കുടുംബാംഗങ്ങളുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. കര്‍ണാടകയിലെ ഹുസൂരിലാണ് സംഭവം. വിവാഹിതയും രണ്ടു മക്കളുടെ മാതാവുമായ ശ്രുതി(28), സമീപവാസി കൂടിയായ മുരളി(20) എന്നിവരാണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'അയല്‍വാസികളായ ശ്രുതിയും മുരളിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞദിവസം ശ്രുതിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ മുരളി വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തെ ചൊല്ലി, കുടുംബങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കങ്ങളുണ്ടായിരുന്നു. വിവരം അറിഞ്ഞ് കൂടുതല്‍ പേര്‍ സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. ഇതിന് പിന്നാലെയാണ് ശ്രുതി വീടിനുള്ളില്‍ കയറി ഫാനില്‍ തൂങ്ങി മരിച്ചത്. വിവരം അറിഞ്ഞ മുരളി തന്റെ വീടിന് സമീപത്തെ ഒരു മരത്തില്‍ കയറ് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.'അതേസമയം, ശ്രുതിയും മുരളിയും തമ്മില്‍ അടുത്ത സുഹൃത്തുകള്‍ മാത്രമാണ്. മറ്റ് ബന്ധങ്ങളൊന്നും ഇരുവരും തമ്മിലുണ്ടായിരുന്നില്ലെന്ന് അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. വ്യത്യസ്ഥ ജാതികളില്‍പ്പെട്ടതിനാലാണ് ഇരുവരുടെയും സൗഹൃദത്തിന് കുടുംബം എതിര് നിന്നിരുന്നതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

Post a Comment

0 Comments