എസ് കെ എസ് എസ് എഫ് കൊളവയൽ ശാഖ വാർഷിക കൺവെൻഷൻ നടത്തി

LATEST UPDATES

6/recent/ticker-posts

എസ് കെ എസ് എസ് എഫ് കൊളവയൽ ശാഖ വാർഷിക കൺവെൻഷൻ നടത്തികാഞ്ഞങ്ങാട്: കൊളവയൽ ശാഖ എസ് കെ എസ് എസ് എഫ്ൻറെ വാർഷിക കൺവെൻഷനും 2024-26 വർഷത്തേക്കുള്ള ശാഖ കമ്മിറ്റി രൂപീകരണവും സമസ്ത 100-ാം വാർഷിക, എസ് കെ എസ് എസ് എഫ് 35-ാം വാർഷിക, MIC 30-ാം വാർഷിക സമ്മേളന പ്രചാരണ സംഗമവും പ്രാർത്ഥന സംഗമവും നടത്തി. 


പുതിയ ശാഖാ കമ്മിറ്റി ഭാരവാഹികളായി മുഹമ്മദ് യാസീൻ ഹുദവി (പ്രസിഡന്റ്), ഷറഫുദ്ദീൻ (ജനറൽ സെക്രട്ടറി), ഖാലിദ് (ട്രഷറർ) മുഷ്താഖ് ഹുദവി, നദീം (വൈസ് പ്രസിഡൻറുമാർ) ആദിൽ (വർക്കിംഗ് സെക്രട്ടറി) ഫുആദ് സനീൻ, ഫായിസ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. 


കൺവെൻഷൻ കൊളവയൽ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് സി സുലൈമാൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു. മുഷ്താഖ് ഹുദവി അധ്യക്ഷത വഹിച്ചു. യാസീൻ ഹുദവി റിപ്പോർട്ട് അവതരിപ്പിച്ചു. ദാറുൽ ഉലൂം മദ്റസ സ്വദർ ആരിഫ് അഹ്മദ് ഫൈസി  ഉദ്ബോധനം നടത്തി. SKSSF കാഞ്ഞങ്ങാട് മേഖല ജനറൽ സെക്രട്ടറി ശരീഫ് മാസ്റ്റർ ബാവാനഗർ കമ്മിറ്റി രൂപീകരണം നിയന്ത്രിച്ചു.

കൊളവയൽ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുൽ റഹ്മാൻ ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജമാഅത്ത് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഹംസ കൊളവയലും കൊളവയൽ ശാഖ SYS നെ പ്രതിനിധീകരിച്ച് അബ്ദുൽ ഖാദിർ മൗലവിയും ഇട്ടമ്മൽ ബിലാൽ മസ്ജിദ് ഖത്വീബ് ഫാറൂഖ് വാഫി എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മുഹമ്മദ് യാസീൻ ഹുദവി സ്വാഗതവും ശറഫുദ്ദീൻ നന്ദിയും പറഞ്ഞു. കൊളവയൽ ജമാഅത്ത് ഭാരവാഹികൾ, കൊളവയൽ ശാഖ SYS ഭാരവാഹികൾ, കൊളവയൽ ശാഖ SKSSF ഭാരവാഹികൾ, ഉസ്താദുമാർ, കാരണവന്മാർ, യുവാക്കൾ, വിദ്യാർത്ഥികൾ സംബന്ധിച്ചു.


Post a Comment

0 Comments