കുമ്പള | പത്തൊമ്പതുകാരിയെ വീട്ടുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട് അടുക്കം ശിഹാബ് സ്കൂളിനടുത്ത് ബദറുദ്ദീന്റെയും മറിയയുടെയും മകൾ റന ഫാത്തിമ(19) യെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. രാവിലെ റനയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ റൂമിനരികെ എത്തിയപ്പോള്‍ വാതില്‍ അകത്ത്‌നിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു. വാതില്‍ തുറന്ന് അകത്ത് എത്തിയപ്പോഴാണ് ഫാനില്‍ കെട്ടിതൂങ്ങി കിടക്കുന്ന മൃതദേഹം വീട്ടുകാര്‍ കണ്ടത്.
പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചിരിക്കുകയാണ് ബന്ധുക്കള്‍. ഒരു യുവാവ് ഫോണില്‍ വിളിച്ച് കുട്ടിയെ ശല്യം ചെയ്തിരുന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ കുമ്പള പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
0 Comments