എംഎസ്എഫ് നെഹ്‌റു കോളേജ് യൂണിറ്റ് 'കൂടെ 2.0' സംഘടന പഠന ക്യാമ്പ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

എംഎസ്എഫ് നെഹ്‌റു കോളേജ് യൂണിറ്റ് 'കൂടെ 2.0' സംഘടന പഠന ക്യാമ്പ് സംഘടിപ്പിച്ചുകാഞ്ഞങ്ങാട്: എംഎസ്എഫ് നെഹ്‌റു കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'നവ സഞ്ചയത്തിന് കരുതേകാം' എന്ന പ്രമേയത്തിൽ 'കൂടെ 2.0' സംഘടന പഠന ക്യാമ്പ് സംഘടിപ്പിച്ചു. പടന്നക്കാട് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന പരിപാടി ജില്ലാ ട്രഷറർ ജംഷീദ് ചിത്താരിയുടെ അധ്യക്ഷതയിൽ മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ റസാഖ് തായിലക്കണ്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജന സെക്രട്ടറി തൗഫീഖ് സ്വാഗതം പറഞ്ഞു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന 'സംഘടന നാം അറിഞ്ഞിരിക്കണം' എന്ന വിഷയത്തിൽ ഒന്നാം സെഷനിൽ ക്ലാസ് എടുത്തു. ശരീഫ് മാസ്റ്റർ തങ്കയം രണ്ടാം സെഷനിൽ 'നേതൃത്വവും  സംഘാടനവും' വിഷയത്തിൽ ക്ലാസ് എടുത്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട്, ജില്ലാ പ്രസിഡന്റ്‌ സയ്യിദ്  താഹ ചേരൂർ, എം.എസ്.എഫ് ജില്ലാ വർക്കിങ് അംഗം യാസീൻ മീനാപീസ്, എസ്.ടി.യു യൂണിറ്റ് സെക്രട്ടറി അബ്ദുള്ള പടന്നക്കാട് എനിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് ട്രഷറർ ഷംല, എം.എസ്.എഫ് യൂണിറ്റ്  വൈസ് പ്രസിഡന്റ് അൻവർ ഹസ്സൻ,അഫീസ,ഫിദ,ഹരിത യൂണിറ്റ് ഭാരവാഹികളായ നിഷാന, സഹ്‌റ,ദിൽഷാന,ഷംന എന്നിവർ സംബന്ധിച്ചു.

ഹരിത യൂണിറ്റ് ട്രഷറർ ഹിബ നന്ദി പറഞ്ഞു.

Post a Comment

0 Comments