കാഞ്ഞങ്ങാട്ട് പഴക്കച്ചവടക്കാരനായ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് പഴക്കച്ചവടക്കാരനായ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽകാഞ്ഞങ്ങാട്: നഗരമധ്യത്തിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ . കോട്ടച്ചേരി മത്സ്യമാർക്കറ്റിൽ പോകുന്ന വഴിയിൽ പഴക്കച്ചവടം നടത്തുന്ന ബേക്കൽ മൗവ്വലിലെ ഷെബീറിനെ 26 വ്യാഴാഴ്‌ച രാത്രി നഗരത്തിൽ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ നെല്ലിക്കാടസ്വദേശികളായ കൃഷ്ണൻ  53,  ദിപിൻ 32,  പ്രീജിത്ത് കുമാർ 37 എന്നിവരാണ് അറസ്റ്റിലായത് . ഹോസ്‌ദുർഗ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഓറ ഞ്ച് വാങ്ങിക്കാനെത്തിയ നെല്ലിക്കാട്ടെ കൃഷ്‌ണനുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് കൃഷ്ണൻ ഫോണിൽ മറ്റു രണ്ടു പ്രതികളെയും വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.

പ്രതികളെ  ഹോസ്‌ദുർഗ് കോടതി റിമാന്റ് ചെയ്‌തു.  മംഗലാപുരത്തെ സ്വകാര്യാ ശുപത്രിയിൽ യുവാവ് ഗുരുതര നിലയിൽ ചികിൽസയിലാണിപ്പോഴും.

 അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും യുവാവിന് ഇതുവരെയും ബോധം തിരിച്ചുകിട്ടിയിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

സംഭവത്തിൽ വധശ്രമം ഉൾപെടെ വകുപ്പുകൾ ചു മത്തി ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു.

Post a Comment

0 Comments