മകളുടെ വിവാഹ വേദിയിൽ ഡയാലിസിസ് രോഗികൾക്ക് കാരുണ്യഹസ്തവുമായി എ.കെ അസീസ്

LATEST UPDATES

6/recent/ticker-posts

മകളുടെ വിവാഹ വേദിയിൽ ഡയാലിസിസ് രോഗികൾക്ക് കാരുണ്യഹസ്തവുമായി എ.കെ അസീസ്



കാഞ്ഞങ്ങാട്:  മകൾ ജുവൈരിയ പുതിയ ഒരു ജീവിതത്തിലേക്ക് കടകുമ്പോൾ പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി വയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യത്തിന്റെ കൈ  നീട്ടിയിരിക്കുകയാണ്  സൗത്ത് ചിത്താരിയിലെ AK അസീസ് മകൾ ജുവൈരിയയുടെയും  വരൻ കോഴിക്കോട് ബാലു ശേരിയിലെ ഫവാസ് അബൂബക്കറിന്റെയും നിക്കാഹ് വേദിയാണ് വേറിട്ട ഒരു  കാരുണ്യ പ്രവർത്തനത്തിന്  സാക്ഷ്യം വഹിച്ചത്    ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി  കൊണ്ടാണ് AK അസീസ് മാതൃകാപരമായ കാരുണ്യ പ്രവർത്തനം നടത്തിയത് 

നിക്കാഹ് വേദിയിൽ വെച്ച് ജലാലുദ്ധീൻ ബുഖാരി തങ്ങളുടെ സാനിധ്യത്തിൽ AK അസീസ് ചിത്താരി ഡയാലിസിസ് സെന്റെർ കൺവീനർ മുഹമ്മദ് കുഞ്ഞി ഖത്തറിന് ചെക്ക് കൈമാറി ചടങ്ങിൽ സൗത്ത് ചിത്താരി ഖത്തിബ് ഹസൻ അർഷദി ഡയാലിസിസ് സെന്റെർ ട്രഷാർ തയ്യിബ് . കൂളിക്കാട്   സൗത്ത് ചിത്താരി ജമാ അത്ത് പ്രസിഡണ്ട് CH മുഹമ്മദ്  കുഞ്ഞി ഹാജി സെക്രട്ടറി കെയു ദാവൂദ് ട്രഷറർ ഹബീബ് കുളിക്കാട് എ ഹമീദ് ഹാജി  അബ്ദുള്ള ഹാജി ജിദ്ധ  അബ്ദുൾ റഹ്മാൻ    AK അബ്ദുൾ റഹ്മാൻ എന്നിവർ പങ്കെടുത്തു


Post a Comment

0 Comments