ഒന്നര മാസം മുമ്പ് വിവാഹിതയായ കോട്ടിക്കുളത്തെ യുവതി കാപ്പിൽ പുഴയിൽ മരിച്ച നിലയിൽ ഒന്നര മാസം മുമ്പ് വിവാഹിതയായ കോട്ടിക്കുളത്തെ യുവതി കാപ്പിൽ പുഴയിൽ മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

ഒന്നര മാസം മുമ്പ് വിവാഹിതയായ കോട്ടിക്കുളത്തെ യുവതി കാപ്പിൽ പുഴയിൽ മരിച്ച നിലയിൽ ഒന്നര മാസം മുമ്പ് വിവാഹിതയായ കോട്ടിക്കുളത്തെ യുവതി കാപ്പിൽ പുഴയിൽ മരിച്ച നിലയിൽ

 ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയെ കാപ്പിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടിക്കുളം കോടി റോഡ് സ്വദേശി ഓട്ടോ ഡ്രൈവർ മുഹമ്മദിന്റെയും സുബൈദയുടെയും മകൾ തഫ്സീന (27) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം കാപ്പിൽ പുഴയിലാണ് നാട്ടുകാർ യുവതിയെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ബേക്കൽ പൊലീസ് എത്തി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു. മൃതദേഹം മോർച്ചറിയി ലേക്ക് മാറ്റി.

കഴിഞ്ഞ ഒന്നര മാസം മുമ്പായിരുന്നു മൗവ്വലിലെ സമീറുമായി തഫ്സീനയുടെ വിവാഹം. സഹോദരങ്ങൾ : തൻസീർ, മുഹാദ്, താഹിറ, തസ്രിയ, തസ്‌ലിയ.

Post a Comment

0 Comments