ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു; കുഞ്ഞിന്റെ അമ്മയുടെ സഹോദരി കസ്റ്റഡിയില്‍

LATEST UPDATES

6/recent/ticker-posts

ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു; കുഞ്ഞിന്റെ അമ്മയുടെ സഹോദരി കസ്റ്റഡിയില്‍



തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു. ശ്രീകണ്ഠന്റെയും സിന്ധുവിന്റെയും ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്.

കുഞ്ഞിന്റെ അമ്മയുടെ സഹോദരി മഞ്ജുവാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. സംഭവത്തിനു ശേഷം മഞ്ജു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കാട്ടാക്കട അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തു. കുട്ടിയെ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. വിളപ്പിന്‍ശാല പൊലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയായ മഞ്ജുവിനെ വിളപ്പിന്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments