വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പാസ്പോര്‍ട്ട് നേടി വര്‍ഷങ്ങളായി കാഞ്ഞങ്ങാട് താമസിക്കുന്ന ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പാസ്പോര്‍ട്ട് നേടി വര്‍ഷങ്ങളായി കാഞ്ഞങ്ങാട് താമസിക്കുന്ന ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽബംഗ്ലാദേശ് പൗരത്വം മറച്ചുവച്ച് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പാസ്പോര്‍ട്ട് നേടിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജാസിം ഷേഖി(35)നെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തത്. കോഴിക്കോട് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ കെ.അരുണ്‍ മോഹന്‍ ജില്ലാ പൊലീസ് ചീഫിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ജാസിം ഷേഖ് അജാനൂര്‍, മുട്ടുന്തലയിലാണ് താമസം. പശ്ചിമബംഗാള്‍ നാദിയ ജില്ലയിലെ റാണഗട്ട്, കാസിപ്പൂര്‍ പി.ഒ എന്ന വിലാസത്തിലാണ് ജാസിം പാസ്പോര്‍ട്ടിനു അപേക്ഷിച്ചത്. 2019 ഫെബ്രുവരി 22ന് പാസ്പോര്‍ട്ടും ലഭിച്ചു. കുശാല്‍നഗര്‍, സബിത ക്വാര്‍ട്ടേഴ്സ് എന്ന വിലാസവും ജാസിമിനുണ്ടെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Post a Comment

0 Comments