ശാസ്ത്രസാങ്കേതിക ഗവേഷക വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ സീക് അവാര്‍ഡ് നല്‍കും

LATEST UPDATES

6/recent/ticker-posts

ശാസ്ത്രസാങ്കേതിക ഗവേഷക വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ സീക് അവാര്‍ഡ് നല്‍കും



കാഞ്ഞങ്ങാട്: ശാസ്ത്ര സാങ്കേതീക ഗവേഷണ രംഗത്തെ കൊച്ചു പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള സീക് കാഞ്ഞങ്ങാട് അവാര്‍ഡ് ഏര്‍പ്പെടുത്തി.'സീക് ജൂനിയര്‍ ഇന്നൊവേറ്റര്‍ സേര്‍ച്ച്' എന്നപേരില്‍ നടത്തപ്പെടുന്ന എക്‌സിബിഷനില്‍ സീക്കിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ സ്വന്തം കണ്ടുപിടുത്തങ്ങള്‍, ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും തെരെഞ്ഞെടുക്കുന്ന പ്രോഡക്റ്റിനു അവാര്‍ഡ് നല്‍കുകയും ചെയ്യും.വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്താനും, ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ ഗൈഡന്‍സ് നല്‍കാനുമാണ് സീക് ലക്ഷ്യമിടുന്നത്. സീക് ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് ഇത്തരം തീരുമാനങ്ങളെടുത്തത്. സീക് യു.എ.ഇ ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ : അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രടറി സി കെ റഹ്മത്തുള്ള സ്വാഗതം പറഞ്ഞു.

ഇവിപി അഷ്‌റഫ് കോട്ടോടി അധ്യക്ഷത വഹിച്ചു. എച്ച്.ആര്‍.ഡി ചെയര്‍മാന്‍ സി ബി അഹ്മദ്, പ്രവര്‍ത്തനാവലോകണം നടത്തി. ഇവിപി ഹസന്‍ മാസ്റ്റര്‍ പി എസ് സി ഗൈഡന്‍സ് പുരുഗതി വിവരിച്ചു. റഷീദ് പരപ്പ, ബി എം മുഹമ്മദ് കുഞ്ഞി, കെ കെ അബ്ദുല്ല ഹാജി, അബ്ദുല്ല സൗദി, അഷ്‌റഫ് ചീനമ്മാടത്ത്, അഷ്‌റഫ് ടി വി , കെ കുഞ്ഞിമോയ്ദീന്‍, സി എച്ഛ് സുലൈമാന്‍ ഹസന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments