മലപ്പുറം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അഭ്യൂഹങ്ങളൊന്നും വേണ്ട, മത്സരിക്കില്ല എന്നാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ലീഗ് ആവശ്യപ്പെടുന്ന അധിക സീറ്റ് എവിടെ വേണമെന്ന് പാര്‍ട്ടി യോഗത്തിന് ശേഷം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കേരളത്തിലെ സ്ഥാനാർഥി നിർണയം സാദിഖലി തങ്ങൾ തീരുമാനിക്കുമെന്നും എത്ര സീറ്റ് എന്നതിൽ തീരുമാനമായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
0 Comments