ബേക്കൽ മവ്വലിൽ രണ്ടു വയസ്സുകാരൻ കുഴഞ്ഞു വീണു മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

ബേക്കൽ മവ്വലിൽ രണ്ടു വയസ്സുകാരൻ കുഴഞ്ഞു വീണു മരണപ്പെട്ടു


 

ബേക്കൽ  : മൗവ്വൽ കോളനിയിലെ ഓട്ടോ ഡ്രൈവർ ബാലകൃഷ്ണന്റെയും സുമലതയുടെയും 2 വയസ് പ്രായമുള്ള ആൺകുട്ടി ശിവകൃഷ്ണ വീട്ടിൽ നിന്നും കുഴഞ്ഞ് വീണ് മരണപ്പെട്ടു. ഏപ്രിൽ 2 ന് 2 വയസ് പൂർത്തിയാകേണ്ടതായിരുന്നു.


   കുഴഞ്ഞ് വീണ കുട്ടിയെ ഉദുമ നേഴ്സിംഗ് ഹോമിൽ എത്തിച്ചുവെങ്കിലും പിന്നീട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടന്ന് മരണം ഉറപ്പിക്കുകയായിരുന്നു.നേരത്തെ കുട്ടിക്ക് ലക്ഷണങ്ങൾ ഒന്നും ഉണ്ടായില്ല. കളിച്ചു കൊണ്ടിരിക്കുന്നതിനിടയാക്ക് സംഭവിച്ചത്. രാത്രി പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ സംസ്കരിച്ചു.

ഏക സഹോദരി : ശിവാനി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2-ാം തരം വിദ്യാർഥിയാണ്.

Post a Comment

0 Comments