ശ്രീ മടിയൻ കൂലോം ക്ഷേത്ര വികസന സമിതിയുടെ ഓഫീസിന്റെ ഉദ്ഘാടനം നടന്നു

LATEST UPDATES

6/recent/ticker-posts

ശ്രീ മടിയൻ കൂലോം ക്ഷേത്ര വികസന സമിതിയുടെ ഓഫീസിന്റെ ഉദ്ഘാടനം നടന്നു കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ മഹൽ ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ശ്രീ മടിയൻ കൂലോം ക്ഷേത്ര വികസന സമിതിയുടെ ഓഫീസിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. മടിയൻ കൂലോം ട്രസ്റ്റ് ബോർഡ് ചെയർമാൻ വി.എം.ജയദേവൻ ഉദ്ഘാടനം നിർവഹിച്ചു. വികസന സമിതി പ്രസിഡണ്ട് പി. കർ ത്തമ്പു അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ബോർഡ് അംഗങ്ങളായ വി. നാരായണൻ, കെ. വി. അശോകൻ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ വികസന സമിതി ജോയിൻ സെക്രട്ടറി ടി.വി.തമ്പാൻ, ടി ഗോപാലൻ, ബി ഗംഗാധരൻ   എന്നിവർ സംസാരിച്ചു. വികസന സമിതി സെക്രട്ടറി എം. നാരായണൻ സ്വാഗതവും ഖജാൻജി കുതിരുമ്മൽ ഭാസ്കരൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments