പച്ചക്കറി കൃഷിയിൽ വിജയഗാഥയുമായി കൊളവയലിലെ നാൽവർ സംഘം

LATEST UPDATES

6/recent/ticker-posts

പച്ചക്കറി കൃഷിയിൽ വിജയഗാഥയുമായി കൊളവയലിലെ നാൽവർ സംഘം



 കാഞ്ഞങ്ങാട്: പച്ചക്കറി കൃഷിയിൽ നൂറു മേനി വിളവുകൊയ്ത് നാട്ടിലെ താരമാ വുകയാണ് നാൽവർ സംഘം. കൊളവയലിലെ ഗംഗാധരൻ, പ്രജീഷ്, സുഭാഷ്,ഷാജി എന്നിവരുടെ നേതൃത്വത്തിൽ ചെയ്ത പച്ച കറി കൃഷിയിലാണ് നൂറു മേനി വിളവ് ലഭിച്ചിരിക്കുന്നത്. ഒരേക്കറിൽ അധികം കൃഷിയിടത്തിലാണ് ഇവർ വെണ്ട, നരമ്പൻ വഴുതന, പയർ, ചീര, ചോളം എന്നീ പച്ചക്കറി ഇനങ്ങൾ വിളയിച്ചത്. പടന്നക്കാട് കാർഷിക കോളേജിൽ നിന്നാണ് കൃഷിക്കാവശ്യമായ ഗുണമേന്മയുള്ള വിത്തിനങ്ങൾ  ഇവർ വാങ്ങിയത്. വർഷങ്ങൾക്കു മുമ്പ് പുകയില കൃഷിയിറക്കിയ പാടത്താണ് ഈ നാൽവർ സംഘം സ്വയം പര്യാപ്തമെന്ന ആശയത്തിൽ ഊന്നിക്കൊണ്ട് പച്ചകറി കൃഷി ചെയ്തു കൊണ്ട് തങ്ങളുടെ ഒരു വരുമാന മാർഗം എന്നതിലുപരി സമൂഹത്തിനും നാട്ടിനും പ്രയോജനമാകും വിധത്തിൽ  വിഷരഹിതമായ പച്ചക്കറി നൽകാൻ മുന്നോട്ടു വന്നിരിക്കുന്നത്.കൃഷി വിളകൾക്ക് ഫംഗസും മറ്റു മൂലമുള്ള രോഗങ്ങൾ ബാധിക്കുന്നുണ്ടെങ്കിലും അവയെയൊക്കെ മെച്ചപ്പെട്ട രീതിയിൽ പരിചരിച്ചുകൊണ്ട്  കൃഷിയിൽ നിന്ന്   സാമാന്യം നല്ല വിളവ് ലഭിക്കുന്നുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ഇനത്തിൽ നിന്നും ഒരു പ്രാവശ്യം വിളവെടുക്കുമ്പോൾ ഒരു കിൻഡലിലധികം  ഉൽപ്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. യുവാക്കളായ പുതുതലമുറ കൃഷിയിടത്തിലേക്ക് ഇറങ്ങിക്കൊണ്ട് ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും ഇവർ പറയുന്നു.

Post a Comment

0 Comments