പാക്കം : പള്ളിക്കരയിലെ കരുണ ട്രസ്റ്റിന്റെയും, ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരുവാക്കോട് കോളനിയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട സുരേന്ദ്രന്റെ മക്കളുടെ പഠന ചെലവ് ആവശ്യത്തിലേയ്ക്ക് സാമ്പത്തിക സഹായവും മരണ വീടുകളിൽ നൽകിവരുന്ന ഫലവ്യഞ്ജന കിറ്റും സുരേന്ദ്രന്റെ സഹധർമ്മിണി ചന്ദ്രികയ്ക്ക് ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് കൈമാറി. കരുണ ട്രസ്റ്റ് ചെയർമാൻ സി.എച്ച്.രാഘവൻ അധ്യക്ഷനായി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവീന്ദ്രൻ കരിച്ചേരി, കരുണാ ട്രസ്റ്റ് കൺവീനർ കണ്ണൻ കരുവക്കോട്, സുന്ദരൻ കുറിച്ചിക്കുന്ന്, പഞ്ചായത്ത് മെമ്പർ എം.പി.ജയശ്രീ, എം.രാധാകൃഷ്ണൻ നമ്പ്യാർ, ശശിധരൻ ആലിന്റടി, മാധവൻ പാക്കം, കൃഷ്ണൻ പച്ചിക്കാരൻ വീട്, ഷണ്മുഖൻ, ഓമന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments