കാഞ്ഞങ്ങാട് :മുസ്ലിംലീഗ് തദ്ദേശ സ്വയംഭരണ അംഗങ്ങളുടെ സംഘടനയായ എൽ ജി എം എൽ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭാഗം ടി.കെ സുമയ്യ (ചെയർപേഴ്‌സൺ) അജാനൂർ പഞ്ചായത്തംഗം സികെ ഇർഷാദ് (കൺവീനർ ) ബളാൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി ചെയർമാൻ അബ്ദുൾ ഖാദർ കല്ലഞ്ചിറ(ട്രഷറർ) കാഞ്ഞങ്ങാട് നഗരസഭാഗം സെവൻ സ്റ്റാർ അബ്ദുൾ റഹ്‌മാൻ ,അജാനൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി ചെയർപേഴ്‌സൺ ഷീബ ഉമ്മർ (വൈസ് .ചെയർ) അജാനൂർ പഞ്ചായത്തംഗം ഹംസ സി എച്ച് ,കാഞ്ഞങ്ങാട് നഗരസഭാഗം സി എച്ച് സുബൈദ (ജോ.കൺ).കാഞ്ഞങ്ങാട് മുൻസിപ്പൽ ലീഗ് ഓഫീസിൽ ചേർന്ന യോഗം ടി.കെ സുമയ്യയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ :എൻ എ ഖാലിദ് ഉദ്ഘാടനം ചെയ്തു.എൽ ജി എം എൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ ജാഫർ സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.യോഗത്തിൽ 24 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ മുഴുവൻ പേരെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.പ്രചരണത്തിന്റെ ഭാഗമായി 17 ന് തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും ഫ്ളക്സ് സ്ഥാപിക്കാനും തീരുമാനിച്ചു.സി കെ ഇർഷാദ് സ്വാഗതവും സെവൻ സ്റ്റാർ അബ്ദുൾ റഹ്‌മാൻ നന്ദിയും പ്രകാശിപ്പിച്ചു
0 Comments