രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു

LATEST UPDATES

6/recent/ticker-posts

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചുലഖ്നോ: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായി

വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു. തമിഴ്നാട്ടിൽ നിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കാണ് കത്തിനശിച്ചത്.


ഉത്തർപ്രദേശിലെ ഉന്നാവ ജില്ലയിലെ പൂർവ കോട്‌വാലിയിലെ ഖർഗി ഖേദ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വെടിമരുന്നിന് തീപിടിച്ചതോടെ വലിയ പൊട്ടിത്തെറി നടന്നു.ഏതാണ്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് തീയണയ്ക്കാനായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ട്രക്കിന് തീപിടിച്ച് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല.


സംഭവത്തിൽ ആർക്കും പരിക്കില്ല. ജനുവരി 22നാണ് അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ.

Post a Comment

0 Comments