അഞ്ച് വയസ്സ് മുതല്‍ ഏഴ് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ ആധാര്‍ അപ്ഡേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും

LATEST UPDATES

6/recent/ticker-posts

അഞ്ച് വയസ്സ് മുതല്‍ ഏഴ് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ ആധാര്‍ അപ്ഡേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും



കാസർകോട്: വിദ്യാഭ്യാസ വകുപ്പും ഐ.ടിമിഷനും സംയുക്തമായി അഞ്ച് വയസ്സ് മുതല്‍ ഏഴ് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ ആധാര്‍ അപ്ഡേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം അറിയിച്ചു. ജില്ലയില്‍ ഡിസംബര്‍ 31 വരെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ബാക്കിയുണ്ടായിരുന്ന 5,22,000 പേരില്‍ 1,93,000 പേര്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചു.  2023 ആഗസ്ത് മുതല്‍ ഡിസംബര്‍ വരെ ജില്ലയില്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്ത് പത്ത് വര്‍ഷം കഴിഞ്ഞ 83,541 പേര്‍ ആധാര്‍ പുതുക്കി. അക്ഷയ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലൂടെ ഡോക്യുമെന്‍ുകള്‍ അപ്ഡേറ്റ് ചെയ്ത കണക്കാണിത്. ജില്ലയില്‍ ഡിസംബര്‍ 31 വരെ അഞ്ച് വയസ്സില്‍ താഴെയുള്ള 8000 കുട്ടികള്‍ ബയോമെട്രിക് അപ്ഡേഷന്‍ നടത്തിയെന്നും യോഗം വിലയിരുത്തി.

Post a Comment

0 Comments