യൂത്ത് ലീഗ് ചിത്താരി സൗജന്യ രക്ത ഗ്രൂപ്പ് നിർണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

യൂത്ത് ലീഗ് ചിത്താരി സൗജന്യ രക്ത ഗ്രൂപ്പ് നിർണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചുചിത്താരി: മുസ്ലിം യൂത്ത് ലീഗ് സൗത്ത് ചിത്താരി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാണിക്കോത്ത് ഡോക്‌ടേർ‌സ് ഹോസ്പിറ്റലിന്റെയും അഹല്യ ഐ ഫൗണ്ടേഷന്റെയും സഹകരണത്തോടെ സൗജന്യ രക്ത ഗ്രൂപ്പ് നിർണയവും നേത്ര പരിശോധനയും പ്രഷർ ചെക്കപ്പ് ക്യാമ്പും സംഘടിപ്പിച്ചു. ഗ്രീൻ സ്റ്റാർ ക്ലബ്ബിന് സമീപത്ത് വെച്ച് നടന്ന ക്യാമ്പ് ശാഖ പ്രസിഡന്റ് സി കെ ഇർഷാദിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ ഉദ്ഘാടനം നിർവ്വഹിച്ചു .ഡോക്‌ടേർ‌സ് ഹോസ്പിറ്റൽ പി ആർ ഓ ശ്രീജിത്ത് ,അഹല്യ ഐ ഫൗണ്ടേഷൻ  പി ആർ ഓ ജിതിൻ കൃഷ്ണൻ ,മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ജിദ്ദ ,സി പി സുബൈർ ,പി കെ അബ്ദുള്ള,മുബഷിർ സി കെ ,ഇജാസ്,ഉനൈസ് കൊട്ടോടി ,മൊയ്‌ദു ബി കെ,ജലീൽ എം കെ,സിയാൻ,ജാഷി കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു.യൂത്ത് ലീഗ് എക്സിക്യൂട്ടീവ് അംഗം ജംഷീദ് ചിത്താരി സ്വാഗതവും ബാസിത്ത് കെ എം നന്ദിയും പ്രകാശിപ്പിച്ചു.

Post a Comment

0 Comments