90 കിലോ കഞ്ചാവ് കടത്തിയ കേസിൽ കുബണൂര്‍ സ്വദേശിയായ 69 കാരന്‍ അറസ്റ്റില്‍

90 കിലോ കഞ്ചാവ് കടത്തിയ കേസിൽ കുബണൂര്‍ സ്വദേശിയായ 69 കാരന്‍ അറസ്റ്റില്‍



മഞ്ചേശ്വരം: കാറില്‍ 90 കിലോ കഞ്ചാവ് കടത്തിയ കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍. ബന്തിയോട്, കുബണൂര്‍ സ്വദേശി ഷേഖാലി (69)യെ ആണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ റജീഷും സംഘവും അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്ത പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. 2023 സെപ്തംബര്‍ 15 നാണ് കേസിനാസ്പദമായ സംഭവം. കര്‍ണ്ണാടകയില്‍ നിന്നു കാറില്‍ കൊണ്ടുവരികയായിരുന്ന 90 കിലോ കഞ്ചാവാണ് അന്നു ബായിക്കട്ടയില്‍ വച്ച് പിടികൂടിയത്. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിയും തൃക്കരിപ്പൂരില്‍ താമസക്കാരനുമായ റൈഫ് ബഷീറി(31)നെ സംഭവ സ്ഥലത്തു വച്ചും ഓടി രക്ഷപ്പെട്ട മറ്റൊരാളെ പിന്നീടും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കടത്തിന്റെ സൂത്രധാരന്‍ ഷേഖാലിയാണെന്ന് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

Post a Comment

0 Comments