കാസറഗോഡ് മുൻസിപ്പൽ ചെയർമാനെ അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ആദരിച്ചു. അലയൻസ് ക്ലബ് ഇന്റർനാഷണൽ മുഖ്യ രക്ഷാധികാരിയും കാസറഗോഡ് മുനിസിപ്പൽ ചെയർമാനുമായ അബ്ബാസ് ബീഗത്തിനെ ആദരിക്കുകയും കാസർകോട് നായക്സ് റോഡിന്റെ ഗതാഗതക്കുരുക്കിന് കാരണമായ ഇലക്ട്രിക് പോസ്റ്റ് മാറ്റുവാനും, ഫുട്പാത്തിന്റെ ഡ്രെയിനേജ് സ്ലാബ് ചെയ്യുന്നതിന് വേണ്ടിയും നിവേദനം നൽകി. അലയൻസ് ക്ലബ്ബ് ഐപിപി റഫീഖ് നായന്മാർമൂല ഷാൾ അണിയിച്ചു. സെക്രട്ടറി സമീർ ആമസോണിക്സ് നിവേദനം നൽകി ട്രഷറർ രമേശ് കൽപ്പക അൻവർ കെ ജി നാസിർ ലിൻ ഷോപ്പ്. ഹനീഫ് പി എം. സിറാജ് മുജാഹിദീൻ തുടങ്ങിയവർ സംബന്ധിച്ചു
0 Comments