മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി

LATEST UPDATES

6/recent/ticker-posts

മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി
മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും മൊഗ്രാല്‍ പുത്തൂര്‍ ഒന്നാം വാര്‍ഡിലെ നസീമയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനും മാലിന്യസംസ്‌കരണരംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്‍വെന്‍ഷന്‍ സെന്ററിനും മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിട്ടതിന് മുഹമ്മദ് റഫീഖിൻ്റെ ഉടമസ്ഥതയിലുള്ള കടമുറികള്‍ക്കും പിഴ ചുമത്തി.


നടപടി സ്വീകരിക്കാന്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.വി.ഷാജി, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ എം.ടി.പി.റിയാസ്, സ്‌ക്വാഡ് അംഗം ഇ.കെ.ഫാസില്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് കെ.വി.പ്രജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

0 Comments