മുറിയനാവിയിലെ യുവതിയുടേത് തൂങ്ങി മരണമെന്ന് പോലീസ്

LATEST UPDATES

6/recent/ticker-posts

മുറിയനാവിയിലെ യുവതിയുടേത് തൂങ്ങി മരണമെന്ന് പോലീസ്കാഞ്ഞങ്ങാട് : മുറിയനാവിയിലെ പി.കെ. സുഹൈറ 26 കിടപ്പ് മുറിയിൽ ജീവനൊടുക്കിയതെന്ന് വ്യക്തമായി. കുളിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

ഇന്നലെ  വൈകീട്ട് 3 മണിക്ക് മുറിയനാവിയിലെ വീട്ടിൽ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട യുവതിയെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഉച്ചക്ക് 1.30 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ഹോസ്ദുർഗ് പൊലീസ് എഫ്.ഐ. ആർ റജിസ്ട്രർ ചെയ്തു.


Post a Comment

0 Comments