വെള്ളിക്കോത്ത് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

LATEST UPDATES

6/recent/ticker-posts

വെള്ളിക്കോത്ത് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചുകാഞ്ഞങ്ങാട് :  നിരവധി കേസുകളിൽ പ്രതിയായയുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. വെള്ളിക്കോത്ത് കുഞ്ഞി പുരയിൽ  വിശാഗ് എന്ന ജിത്തുവിനെയാണ് 24 ജയിലിലടച്ചത്.  ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം

 പ്രതിയെ കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി എം . പി . വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ എം പി . ആസാദ്‌  ആണ് അറസ്റ്റ് ചെയ്തത്.

പൊലീസ്  സ്‌ക്വാഡിൽ എസ്.ഐ സൈഫുദ്ധീൻ, സീനിയർ സിവിൽ ഓഫീസർമാരായ സജേഷ്, കുഞ്ഞബ്ദുള്ള, ജിതിൻ മോഹൻ എന്നിവരുമുണ്ടായിരുന്നു.  ചന്തേര, ഹോസ്ദുർഗ് സ്റ്റേഷനുകളിൽ 6 ഓളം കേസുകൾ പ്രതിക്കെതിരെ ഉണ്ട്. പിടിച്ചു പറി , അടിപിടി കേസ്, കഞ്ചാവ് കേസ്, കൊലപാതക ശ്രമം എന്നീ കേസുകൾ നിലവിൽ ഉണ്ട്.

Post a Comment

0 Comments