കാസർകോട് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് മരിച്ച നിലയില്‍

LATEST UPDATES

6/recent/ticker-posts

കാസർകോട് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് മരിച്ച നിലയില്‍
70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് മരിച്ച നിലയില്‍. കാസര്‍കോടാണ് സംഭവം. നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടി – ഭവാനി ദമ്പതികളുടെ മകന്‍ വിവേക് ഷെട്ടി(36)യെയാണ് സ്വന്തം ബേക്കറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 


കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നാലുമാസം മുമ്പാണ് വിവേക് ഷെട്ടിക്ക് എഴുപത് ലക്ഷം രൂപ ലോട്ടറി അടിച്ചത്. നികുതി കഴിച്ച് 44 ലക്ഷത്തോളം രൂപയാണ് വിവേക് ഷെട്ടിക്ക് ലഭിച്ചത്.

ആരതിയാണ് വിവേക് ഷെട്ടിയുടെ ഭാര്യ. ഏകമകന്‍ ആല്‍വി. പുനീത് ഷെട്ടി, വിദ്യ എന്നിവര്‍ സഹോദരങ്ങളാണ്.


Post a Comment

0 Comments