നീലേശ്വരം നഗരസഭയുടെ പുതിയ ബഹുനില ഓഫീസ് സമുച്ചയം ഫെബ്രുവരി 26ന് ഉദ്ഘാടനം ചെയ്യും

LATEST UPDATES

6/recent/ticker-posts

നീലേശ്വരം നഗരസഭയുടെ പുതിയ ബഹുനില ഓഫീസ് സമുച്ചയം ഫെബ്രുവരി 26ന് ഉദ്ഘാടനം ചെയ്യും




നീലേശ്വരം നഗരസഭയുടെ പുതിയ ബഹുനില ഓഫീസ് സമുച്ചയം ഫെബ്രുവരി 26ന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ഫെബ്രുവരി 15ന് വൈകിട്ട് നാലിന് നീലേശ്വരം വ്യാപാര ഭവന്‍ ഹാളില്‍ നടക്കും. നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30,000 ചതുര അടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവില്‍ മൂന്നുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. 78 ലക്ഷം രൂപ ചെലവില്‍ ഫര്‍ണിച്ചര്‍ സൗകര്യമൊരുക്കും.


ആദ്യ രണ്ടു നിലകളിലായിട്ടായിരിക്കും വിവിധ സെക്ഷനുകളുടെ പ്രവര്‍ത്തനവും ഫ്രണ്ട് ഓഫീസ് സംവിധാനവും. വിവിധ ആവശ്യങ്ങള്‍ക്കു വരുന്ന പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഹാളിന് പുറമെ മറ്റ് യോഗങ്ങള്‍ ചേരുന്നതിനായി 250 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും സ്ത്രീകള്‍ക്കുള്ള പ്രത്യേക വിശ്രമ മുറിയും ഫീഡിങ് സെന്ററും ഒരുക്കിയിട്ടുണ്ട്. കൃഷിഭവന്‍, കുടുംബശ്രീ ഓഫീസുകള്‍ കൂടി ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും. സേവന കാര്യക്ഷമത ഗണ്യമായി വര്‍ദ്ധിക്കും.


നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് മൂന്നാം നില നിര്‍മ്മിച്ചിട്ടുള്ളത്. രാജാ റോഡില്‍ ട്രഷറി ജംഗ്ഷനില്‍ നിന്ന് പുതിയ ഓഫീസ് സമുച്ചയം വരെ ഇന്റര്‍ലോക്ക് പാകിയ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. 2010ല്‍ നഗരസഭയായി മാറിയ ശേഷവും പഴയ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടര്‍ന്ന നീലേശ്വരം നഗരസഭാകാര്യാലയം സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുകയായിരുന്നു. പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് മാറുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.

Post a Comment

0 Comments