പള്ളിക്കര പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്‌ടർമാരുടെ കുറവ് നികത്തണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ജനപ്രതിനിധികൾ ധർണ്ണ നടത്തി

LATEST UPDATES

6/recent/ticker-posts

പള്ളിക്കര പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്‌ടർമാരുടെ കുറവ് നികത്തണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ജനപ്രതിനിധികൾ ധർണ്ണ നടത്തിപള്ളിക്കര:  പള്ളിക്കര പ്രവർത്തിക്കുന്ന പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്‌ടർമാരുടെ കുറവ് മൂലം രോഗികൾ അനുഭവിക്കുന്ന ദുരിതത്തിൽ പ്രതിഷേധിച്ച് പള്ളിക്ക പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കര കുടുബാരോഗ്യകേന്ദ്രത്തിന് മുന്നിൽ ജനപ്രതിനിധികൾ പ്രതിഷേധ ധർണ്ണ നടത്തി.

 

പ്രതിഷേധ ധർണ്ണ സമരം കെ.പി.സി.സി മെംബർ ഹക്കീം കുന്നിൽ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് യു. ഡി എഫ് ചെയർമാൻ സിദ്ധീഖ് പള്ളിപ്പുഴ അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി കെ.ബി. മുഹമ്മദ്കുഞ്ഞി, യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വൽ, ഉദുമ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാട്, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ഹനീഫ കുന്നിൽ, യുഡിഫ് പഞ്ചായത്ത് കൺവീനർ എം പി എം ഷാഫി, തൊട്ടി സാലിഹ് ഹാജി, രവീന്ദ്രൻ കരിച്ചേരി, ടി പി കുഞ്ഞബ്ദുല്ല ഹാജി, സുന്ദരൻ കുറിച്ചിക്കുന്ന്, സോളാർ കുഞ്ഞഹമ്മദ് ഹാജി, വി ബാലകൃഷ്ണൻ നായർ, രാജേഷ് പള്ളിക്കര, ഷാഫി മൗവ്വൽ,എം ബി ഷാനവാസ്, സത്താർ തൊട്ടി, മാധവ ബേക്കൽ, പി.കെ അബ്ദുല്ല, അബ്ദുൽ ഖാദർ പള്ളിപ്പുഴ, സിറാജ് മഠം, അബ്ബാസ് മഠം, റാഷിദ് പള്ളിമാൻ, രമേശൻ പള്ളിക്കര, മുനീർ കല്ലിങ്കാൽ, കാവ്യ പള്ളിക്കര 

പ്രസംഗിച്ചു,


     ജനപ്രതിനിധികളായ ഷക്കീല ബഷീർ, സിദ്ദീഖ് പള്ളിപ്പുഴ, ചോണായി മുഹമ്മദ് കുഞ്ഞി, ബഷീർ കുന്നിൽ, അബ്ദുള്ള സിങ്കപ്പൂർ എം.പി.ജയശ്രീ, ഹസീന മുനീർ, സമീറ അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.

Post a Comment

0 Comments