രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ ഡി വൈ എസ് പിസി.കെ.സുനിൽകുമാറിനെ അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ അനുമോദിച്ചു ; മൻസൂർ ഹോസ്പിറ്റൽ മാനേജിംങ് ഡയറക്ടർ ഖാലിദ് സി പാലക്കി ഉപഹാര സമർപ്പണം നടത്തി

രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ ഡി വൈ എസ് പിസി.കെ.സുനിൽകുമാറിനെ അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ അനുമോദിച്ചു ; മൻസൂർ ഹോസ്പിറ്റൽ മാനേജിംങ് ഡയറക്ടർ ഖാലിദ് സി പാലക്കി ഉപഹാര സമർപ്പണം നടത്തി



കാഞ്ഞങ്ങാട്: അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ ഡി വൈ എസ് പിസി.കെ.സുനിൽകുമാറിന് ഉപഹാരം നൽകി ആദരിച്ചു. മൻസൂർ ഹോസ്പിറ്റൽ മാനേജിംങ് ഡയറക്ടർ ഖാലിദ് സി പാലക്കി ഉപഹാര സമർപ്പണം നടത്തി.  ചടങ്ങിൽ വെച്ച് ഹണി കേക്ക് സ്പോൺസർ ചെയ്ത അരയാൽ ബ്രദേഴ്സിൻ്റെ 2024-25 വർഷത്തെ ടീം ജേഴ്സി ഡി വൈ എസ് പി സി.കെ.സുനിൽകുമാർ ലോഞ്ചിംങ് യുവ വ്യവസായി എം എൻ ഇസ്മായിൽ മാണിക്കോത്തിന് കൈമാറി നിർവ്വഹിച്ചു.

ബഹ്റൈൻ കോഡിനേറ്റർ കെ. അബ്ദുൾ റഹ്മാൻ പ്രവർത്തന ഫണ്ടും കൈമാറി.അരയാൽ ബ്രദേഴ്സ് പ്രസിഡൻ്റ് ഹമീദ് കെ.മൊവ്വൽ അദ്ധ്യക്ഷത വഹിച്ചു.പി.എം ഫാറുഖ് ഹാജി,നൗഫൽ നസറുദ്ധീൻ,ഹുസൈൻ പാലാട്ട്,

തെരുവത്ത് മൂസഹാജി, എ.ഹമീദ് ഹാജി,എം ഹമീദ് ഹാജി,ഡോ: അബൂബക്കർ, ടി മുഹമ്മദ് അസ്ലം, ആർക്കോ ഡയറക്ടർ അബ്ദുൾ റഹ്മാൻ, ഹമീദ് ചേരക്കടത്ത്, ബശീർചിത്താരി,പി.പി അബ്ദുൽ റഹ്മാൻ, പി.എം ഷുക്കൂർ,ഖാലിദ് അറബിക്കാടത്ത്, അഷറഫ് ചോട്ട, നൂറുദ്ധീൻ,തസ്ലീം വടക്കൻ,റഫീഖ് കല്ലിയായിൽ, റമീസ് മട്ടൻ, അഷറഫ് ഹന്ന, മുഹമ്മദ് അലി പീടികയിൽ എന്നിവർ പ്രസംഗിച്ചു.മുഹമ്മദ് കുഞ്ഞി മട്ടൻ സ്വാഗതവും,ഷൗക്കത്ത് കൊളവയൽ നന്ദിയും പറഞ്ഞു.


Post a Comment

0 Comments