കാഞ്ഞങ്ങാട്ട് നവവധുവായ ഭാര്യയുടെ സഹോദരിയേയും കൂട്ടിയുവാവ് വീട് വിട്ടു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നവവധുവായ ഭാര്യയുടെ സഹോദരിയേയും കൂട്ടിയുവാവ് വീട് വിട്ടുകാഞ്ഞങ്ങാട് : നവവധുവായ ഭാര്യയുടെ സഹോദരിയേയും കൂട്ടിയുവാവ് വീട് വിട്ടു. കല്ലൂരാവി സ്വദേശിയാണ് സ്ഥലം വിട്ടത് . സ്വന്തം ജേഷ്ഠത്തിയുടെ ഭർത്താവിനൊപ്പമാണ് 20 കാരിയായ യുവതി ഒളിച്ചോടിയത്. ഒരു മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. മലയോരത്തെ ഭർത്താവിൻ്റെ വീട്ടിൽ നിന്നു മാണ് യുവതിയെ കഴിഞ്ഞ ദിവസം കാണാതാവുന്നത്. ഭർത്താവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവതി സഹോദരിയുടെ ഭർത്താവിനൊപ്പമുള്ളതായി സൂചന ലഭിച്ചത്. യുവതിക്ക് ഫോണില്ല. യുവാവിൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഇരുചക്ര വാഹനത്തിൽ പോകുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ഭാര്യ യേയും രണ്ട് മക്കളെയും പറഞ്ഞയച്ച ശേഷമാണ് യുവാവ് യുവതിയേയും കൂട്ടി പോയത്.

Post a Comment

0 Comments