സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹ സൃഷ്ടിപ്പിന് മതപണ്ഡിതർ മുന്നിട്ടിറങ്ങുക; കുമ്പോൽ തങ്ങൾ

LATEST UPDATES

6/recent/ticker-posts

സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹ സൃഷ്ടിപ്പിന് മതപണ്ഡിതർ മുന്നിട്ടിറങ്ങുക; കുമ്പോൽ തങ്ങൾ



കാസർഗോഡ് : ആത്മീയത, വിദ്യാഭ്യാസം, തൊഴിൽ, സാന്ത്വനം തുടങ്ങിയ മേഖലകളിൽ ഊന്നി നിന്നു കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയുള്ളവരും  സംസ്കൃതരുമായ ഒരു സമൂഹ സൃഷ്ടിപ്പിനായി പണ്ഡിതർ സദാ കർമ നിരതരാവണമെന്ന് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ആഹ്വാനം ചെയ്തു.

രാജ്യത്ത്  സമുദായ ഐക്യവും മതസൗഹാര്‍ദ്ദവും നിലനിൽക്കണം.  രാജ്യത്തിന്റെ മഹത്തായ പൈതൃകം നശിപ്പിക്കാന്‍ അനുവദിച്ച് കൂട. വർഗീയതയും തീവ്രവാദ ചിന്തകളും മാറ്റിവെച്ച് മുഴുവൻ ജന വിഭാഗങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് സമൂഹം നന്മ കൈവരിക്കുന്നത്. അതിന് മതപണ്ഡിതർ  മുന്നിട്ടിറങ്ങണമെന്നും കുമ്പോൽ തങ്ങൾ ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പണ്ഡിത പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 പുത്തിഗെ മുഹിമ്മാത്തിൽ നടന്ന പണ്ഡിത സമ്മേളനത്തിൽ എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് അഷറഫ് അസഖാഫ് ആദൂർ തങ്ങൾ താഹിറുൽ അഹ്ദൽ മഖാം സിയാറത്തിന്ന് നേതൃത്വം നൽകി.

സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. പൊന്മള മുഹിയുദ്ദീൻ കുട്ടി ബാഖവി,

 മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അലവി സഖാഫി കൊളത്തൂർ തുടങ്ങിയവർ വിഷയാവതരണം നടത്തി. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി പ്രവർത്തന - സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. വിഎസ് അബ്ദുല്ല കുഞ്ഞ് ഫൈസി, വൈ എം അബ്ദുറഹ്മാൻ അഹ്സനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മൂസൽ മദനി തലക്കി, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ, അബ്ദുൽ മജീദ് ഫൈസി, ഇബ്രാഹിം ദാരിമി ഗുണജെ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങൾ ചൂരി, കെ പി അബ്ദുറഹ്മാൻ സഖാഫി പഴയ കടപ്പുറം,എം പി അബ്ദുല്ല ഫൈസി നെക്രാജെ, പള്ളംകോട് അബ്ദുൽ ഖാദർ മദനി തുടങ്ങിയവർ സംസാരിച്ചു. കെ പി ഹുസൈൻ സഅദി കെ സി റോഡ് സ്വാഗതവും മൊയ്‌ദു സഅദി ചേരുർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments