കാഞ്ഞങ്ങാട് : ദേശീയ പാതയിൽ ടാങ്കർ ലോറി മോട്ടോർ ബൈക്കിൽ ഇടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു.
ഹോസ്‌ദുർഗ്‌കുശാൽനഗർ പോളിടെക്നിക്കിന് സമീപം
താമസിക്കുന്ന ജലീൽ 45 ആണ് മരിച്ചത്. ഇന്നലെ രാത്രി ചെറുവത്തൂരിന് സമീപം ദേശീയപാതയിലാണ് അപകടം . യുവാവ് സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറി ഇടുകയായിരുന്നു. മാംസ വ്യാപാരിയായിരുന്നു. നേരത്തെ രാജപുരത്ത് കച്ചവടം നടത്തിയിരുന്നു. വിസറ്റിംഗ് വിസയിൽ ഗൾഫിൽ പോയിരുന്ന ജലീൽ കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ തിരിച്ചെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുല്ലൂർ അബ്‌ദുൽ റഹ്മാൻ്റെ മകനാണ് . മാതാവ്സുഹ്റ.
ഭാര്യ :ഹാജറ .മക്കൾ :മുഹമ്മദ്, സഹദിയ, ബിലാൽ
0 Comments