കർഷക സംഘടനകളുടെ സമരം: ഉദുമ നിയോജക മണ്ഡലം കർഷക കോൺഗ്രസ് ഐക്യദാർഢ്യ ദീപം തെളിയിച്ചു

LATEST UPDATES

6/recent/ticker-posts

കർഷക സംഘടനകളുടെ സമരം: ഉദുമ നിയോജക മണ്ഡലം കർഷക കോൺഗ്രസ് ഐക്യദാർഢ്യ ദീപം തെളിയിച്ചു

 


ഉദുമ : കാർഷിക ഉൽപന്നങ്ങൾക്ക് ഉൽപാദക ചെലവ് അടിസ്ഥാനമാക്കി സംഭരണവില നിശ്ചയിക്കുക, കർഷക സമരത്തിൽ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക, കർഷകരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉദുമ നിയോജക മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉദുമ ടൗണിൽ ഐക്യദാർഢ്യ ദീപം തെളിയിച്ചു.


    കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ ഉദ്ഘാടനംചെയ്തു. കർഷക കോൺഗ്രസ് ജില്ലാ വൈസ് ചെയർമാൻ ദിവാകരൻ കരിച്ചേരി അധ്യക്ഷനായി. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ഭക്തവത്സലൻ, വൈസ് പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാട്, വാസു മാങ്ങാട്, കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ടി.കണ്ണൻ, കരുണാകരൻ ഞെക്ലി, ഉദുമ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ശ്രീധരൻ, കണ്ണൻ കരുവാക്കോട്, ബാലചന്ദ്രൻ തൂവൾ, രാഘവൻ മുതിര കൊച്ചി, അബ്ദുൾ സലാം ഇൻകാസ്, കെ.എം.അമ്പാടി, ടി.രാമകൃഷ്ണൻ, പന്തൽ നാരായണൻ, എം.ഗോപാലൻ നായർ, ടി.വി.കുഞ്ഞിരാമൻ, ധർമ്മൻ ഞെക്ലി തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments