തീവില; അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മഡിയനിൽ പ്രതിഷേധം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

തീവില; അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മഡിയനിൽ പ്രതിഷേധം സംഘടിപ്പിച്ചു



അജാനൂർ: അവശ്യ സാധനങ്ങൾക്ക് തീ വില കൂട്ടിയ ഇടത് പിണറായി സർക്കാറിനെതിരെ അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ  മഡിയൻ സപ്ലൈകോ ഷോപ്പിന് മുന്നിൽ  പ്രതിഷേധം  സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ബഷീർ വെള്ളിക്കോത്ത് ഉൽഘാടനം ചെയ്തു.

പ്രജകൾ പട്ടിണി കിടന്ന് മരിച്ചാലും മകൾ വീണ തടിച്ചു കൊഴുത്താൽ മതി എന്ന് ചിന്തിക്കുന്ന പിണറായി വാഴ്ചയിൽ സപ്പ്ളൈക്കോയിലും അത്യാവശ്യ സാധനങ്ങളുടെ വില ഉയർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന്  ബഷീർ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു.

അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡൻ്റ് ആസിഫ് ബദർ നഗർ അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അഷ്ക്കർ അതിഞ്ഞാൽ സ്വാഗതം പറഞ്ഞു, മുബാറക്ക് ഹസൈനാർ ഹാജി മുഖ്യ പ്രഭാഷണം നടത്തി, ബഷീർ ചിത്താരി,  ഖാലിദ് അറബിക്കാടത്ത്, കപ്പണക്കാൽ മുഹമ്മദ് കുഞ്ഞി, കരീം മട്ടൻ അതിഞ്ഞാൽ,  പി പി അബ്ദുറഹ്മാൻ, നൗഷാദ് എംപി , മുഹമ്മദ് സുലൈമാൻ, നദീർ കൊത്തിക്കാൽ, ജബ്ബാർ ചിത്താരി, നിസാം ചിത്താരി, മാണിക്കോത്ത് അബൂബക്കർ,  സലൈറ്റ് അബ്ദുറഹ്മാൻ ഹാജി, കരീം മൈത്രി, ലീഗ് മജീദ്,  ആഷിക്ക് മാണിക്കോത്ത്,  ഇഖ്ബാൽ വെള്ളിക്കോത്ത്, ശിഹാബ് പാലായി, അർഷാദ് മാണിക്കോത്ത് നാസിക് ബദർനഗർ,  ശിഹാബ് ബാടോത്ത്,  ജുനൈദ് കോപ്പട്ടി,  എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments