ചാലിങ്കാൽ - ചിത്താരി റോഡ് പ്രവർത്തി ആരംഭിച്ചു; മൂന്ന് ആഴ്ച്ച റോഡ് അടച്ചിടും

LATEST UPDATES

6/recent/ticker-posts

ചാലിങ്കാൽ - ചിത്താരി റോഡ് പ്രവർത്തി ആരംഭിച്ചു; മൂന്ന് ആഴ്ച്ച റോഡ് അടച്ചിടും



കാഞ്ഞങ്ങാട്:    ജില്ലാ പഞ്ചായത്ത് റോഡായ ചാലിങ്കാൽ - ചിത്താരി റോഡ് പ്രവർത്തി  പുനരാരംഭിച്ചു.  ജലജിവിൻ മിഷൻ്റെ പ്രവർത്തി ഉണ്ടായിരുന്നതിനാൽ ടാറിംഗ് പ്രവർത്തി വൈകിയിരുന്നു.  അജാനൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ ഫെബ്രുവരി 23 ന് പ്രവർത്തി പുനരാരംഭിക്കാൻ  തീരുമാനിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് റോഡ് പ്രവർത്തി ആരംഭിച്ചത് . മാകാർഡം ടാറിംഗ് ആയതിനാൽ പ്രവർത്തി പൂർത്തിയാവുന്നതുവരെ മൂന്ന് ആഴ്ച്ചത്തേക്ക് റോഡ് അടച്ചിടുകയാണ്. യാത്രക്കാർ അനുബന്ധ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.

Post a Comment

0 Comments