ഇഷ്ടം തോന്നിയ ടെലിവിഷൻ അവതാരകനെ വിവാഹം ചെയ്യുന്നതിന് തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റിൽ. ഹൈദരാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തെലുങ്ക് ചാനലിലെ സംഗീത പരിപാടിയുടെ അവതാരകനായ പ്രണവ് സിസ്റ്റലയെയാണ് യുവതി തട്ടിക്കൊണ്ടുപോയത്. അഞ്ചോളം സ്റ്റാർട്ടപ്പ് കമ്പനികൾ നടത്തുന്ന ഭോഗിറെഡ്ഡി തൃഷ്ണ എന്ന 31 കാരിയാണ് ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയിലായിരിക്കുന്നത്. ഇവരുടെ നാല് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് വർഷം മുൻപ് ഒരു മാട്രിമോണി വെബ്സൈറ്റിൽ പ്രണവിന്റെ ചിത്രം കണ്ട് തൃഷ്ണയ്ക്ക് ഇഷ്ടം തോന്നുകയായിരുന്നു. പ്രണവിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ട് സ്ഥാപിച്ചയാൾ തൃഷ്ണയുമായി സൗഹൃദം സ്ഥാപിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. വൈകിയാണ് ചൈതന്യ റെഡ്ഡി എന്നൊരാളാണ് വ്യാജ അക്കൗണ്ട് നിർമിച്ച് പറ്റിച്ചത് എന്ന് തൃഷ്ണക്ക് മനസ്സിലായത്. അക്കൗണ്ട് ഉടമ യഥാർത്ഥ ചിത്രത്തിനു പകരം ടെലിവിഷൻ അവതാരകന്റെ ഫോട്ടോയാണ് മാട്രിമോണി സൈറ്റിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്നതെന്ന് അറിഞ്ഞതോടെ തൃഷ്ണ കടുത്ത നിരാശയിലായി.
0 Comments