കാഞ്ഞങ്ങാട്: മാണി ക്കോത്ത് ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ് പോര്‍ട്‌സ് ക്ലബ്ബ് ആതിഥ്യമരുളുന്ന അഖിലേന്ത്യ സൂപ്പര്‍ സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്റ് '' സിംകോ കപ്പ് 2024'' ഫെബ്രു.27ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്ര സ മ്മേളനത്തില്‍ അറിയിച്ചു.
ചിത്താരി ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇന്റര്‍ വിഷന്‍ ഫുഡ്‌സ് ഗ്രൗണ്ടില്‍ (ഇസ്സത്ത് ഫുഡ്‌സ് ആന്റ് എമിറേറ്റ്‌സ് മ ക്രോണി ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയം) നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ 18 ടീമുകള്‍ പ ങ്കെടുക്കും. 27ന് വൈകീട്ട് ഏഴ് മണിക്ക് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി അഖി ലേന്ത്യ ഫുട് ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഏ.കെ.എം അഷ്‌റഫ്, സി.എച്ച് കുഞ്ഞമ്പു, ഇ ചന്ദ്ര ശേഖരന്‍, എം രാജ ഗോപാല്‍ എന്നിവര്‍ സംബന്ധിക്കും. 27ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ റോയല്‍ ട്രാവല്‍സ് കോഴിക്കോട് (അരയാല്‍ ബ്ര ദേഴ്‌സ് അതിഞ്ഞാല്‍) ഹണ്ടേഴ്‌സ് കൂത്തുപറമ്പ് (ബ്രദേഴ്‌സ് ബദരിയനഗര്‍ ) തമ്മില്‍ മല്‍സരം നടക്കും. ടൂര്‍ണ്ണ മെന്റില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും രണ്ട് ലക്ഷം രൂപയും രണ്ടാം സ്ഥാനകാര്‍ക്ക് ട്രോഫിയും ഒരു ലക്ഷം രൂപയും പാരി തോഷികമായി നല്‍കും. വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി ഘാന, ഐവറി കോസ്റ്റ്, നൈജിരിയ, ലൈബിരിയ, കൂടാതെ ഐ.എസ്.എല്‍ താരങ്ങളും ബൂട്ട് കെട്ടും. പത്ര സ മ്മേളനത്തില്‍ സംഘാടക സമിതി ജന.കണ്‍വീനര്‍ സന മാണി ക്കോത്ത്, ട്രഷറര്‍ എം.എന്‍ ഇസ്മായില്‍, അഡ് ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് തായല്‍, സ്വീകരണ കമ്മിറ്റി ജന.കണ്‍വീനര്‍ റസാഖ് യു.വി എന്നിവര്‍ സംബന്ധിച്ചു.
0 Comments