കാഞ്ഞങ്ങാട്: ചിത്താരിയുടെ കലാ കായിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ നടത്തി ജനശ്രദ്ധ പിടിച്ചു പറ്റിയ വി പി റോഡ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കെട്ടിടോദ്ഘാടനം ഇന്ന് വൈകീട്ട് നടക്കും. ഇന്ന് ഫെബ്രുവരി 25 വൈകീട്ട് 3 മണിക്ക് മഡിയൻ ജംഗ്‌ഷനിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര സൽമാൻ കുറ്റിക്കോടിന് പതാക കൈമാറി യുവ വ്യവസായി സന മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കെട്ടിടോദ്ഘാടന ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ഹബീബ് റഹ്‌മാൻ നിർവഹിക്കും. ഓഫീസിന്റെ ഉദ്ഘാടനം ജീവകാരുണ്യ പ്രവർത്തകൻ അബ്ദുല്ല വളപ്പിൽ നിർവഹിക്കും. തായൽ നാസർ മുഖ്യാതിഥിയാകും, ഉപഹാര സമർപ്പണം ത്വയ്യിബ് കൂളിക്കാട് നിർവഹിക്കും.
0 Comments