പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീണ്ടും സ്ഥലംമാറ്റം; വി.വി.ലതീഷ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി

LATEST UPDATES

6/recent/ticker-posts

പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീണ്ടും സ്ഥലംമാറ്റം; വി.വി.ലതീഷ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പികാഞ്ഞങ്ങാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീണ്ടും സ്ഥലംമാറ്റം. കേന്ദ്ര തെരഞ്ഞെടുപ്പ് കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണിത്. സ്വന്തം ജില്ലയില്‍ നിന്നുള്ളവരെയാണ് നേരത്തെ മാറ്റിയിരുന്നത്. എന്നാല്‍ സ്വന്തം ലോക്സഭാ മണ്ഡലത്തിനു പുറത്തേക്ക് തന്നെ മാറ്റണമെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമാക്കിയതാണ് രണ്ടാമതൊരു സ്ഥലമാറ്റത്തിനു ഇടയാക്കിയത്. കാഞ്ഞങ്ങാട്ട് നിന്ന് ഡിവൈ.എസ്.പി എം.പി വിനോദിനെ വയനാട്ടിലേയ്ക്കും പകരം വി.വി.ലതീഷിനെ നിയമിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി ബാലകൃഷ്ണന്‍ നായരെ കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേയ്ക്ക് മാറ്റി. ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി.പി.വിപിനെ കണ്ണൂരിലേയ്ക്കു മാറ്റി. ആദൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ നളിനാക്ഷന്‍ ബേഡകം പൊലീസ് ഇന്‍സ്പെക്ടര്‍ എന്നിവരെയും മാറ്റി നിയമിച്ചു.

Post a Comment

0 Comments