പാലക്കുന്ന് കഴകം ഭരണി ഉത്സവം - സ്മരണിക പ്രകാശനം ചെയ്തു.

പാലക്കുന്ന് കഴകം ഭരണി ഉത്സവം - സ്മരണിക പ്രകാശനം ചെയ്തു.



പാലക്കുന്ന്:  കഴകം ഭഗവതീ ക്ഷേത്ര ഭരണി മഹോത്സവത്തിന്റെ ഭാഗമായി സ്നേഹതീരം വാട്സ് ആപ്പ് ഗ്രൂപ്പ് ഉത്സവ വിശേഷങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പ്രസിദ്ധീകരിച്ച സ്മരണിക കഴകം ഭഗവതീ ക്ഷേത്ര മുഖ്യ കർമ്മി സുനീഷ് പൂജാരി പ്രകാശനം ചെയ്ത് ആദ്യ കോപ്പി കഴകം പ്രസിഡണ്ട് അഡ്വ.കെ.ബാലകൃഷ്ണന് കൈമാറി. ചടങ്ങിൽ ഗ്രൂപ്പ് അഡ്മിൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി. ക്ഷേത്ര സ്ഥാനികന്മാരായ ബാലകൃഷ്ണൻ കാരണവർ, തിമിരി അമ്പാടി കാരണവർ, രവീന്ദ്രൻ കാർണവർ, ഹരിദാസ് കാരണവർ, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ഗോപാലൻ ആയത്താർ, അശോകൻ നാലീട്ടുകാരൻ, കുഞ്ഞികോരൻ പണിക്കർ, ക്ഷേത്ര ഭാരവാഹികളായ പി.കെ.രാജേന്ദ്രനാഥ്, കൃഷ്ണൻ ചട്ടഞ്ചാൽ, ഗ്രൂപ്പ് അഡ്മിൻമാരായ പാലക്കുന്നിൽ കുട്ടി, സുകുപള്ളം, പ്രജീഷ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments