ഷാർജ: ചിത്താരി സൗത്ത് ചിത്താരിയിൽ പാവപ്പെട്ട വൃക്കരോഗികൾക്കായി കഴിഞ്ഞ 2 വർഷത്തിലധികമായി പ്രവത്തിച്ച് വരുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ഫണ്ട് സമാഹാരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ചിത്താരി ഡയാലിസിസ് സെന്റർ ഗോൾഡൻ മെമ്പർ കാർഡിന്റെ ലോഞ്ചിങ്ങ് കർമ്മം ലോക വൃക്ക ദിനത്തിൽ ചിത്താരി ഡയാലിസിസ് സെന്റെർ യു എ ഇ കമ്മിറ്റി ചെയർമാൻ CP ഹാരിസ് നിർവഹിച്ചു പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റംസാൻ മാസത്തിൽ പാവപ്പെട്ട വൃക്കരോഗികൾക്കായി കൈകോർക്കാൻ വേണ്ടി ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ഗോൾഡൻ മെമ്പർ കാർഡ് പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന് സി പി ഹാരിസ് പറഞ്ഞു ചടങ്ങിൽ ഡയാലിസിസ് സെന്റെർ ട്രഷറർ തയ്യിബ് കൂളിക്കാട് സഹായിചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷരീഫ് മിന്ന ഡയാലിസിസ് സെന്റർ യു എ ഇ കൺവീനർ അബ്ദുള്ള കുട്ടൻ വളപ്പ് മർഹും മെട്രോ മുഹമ്മദ് ഹാജിയുടെ സഹോദരൻ CM അബ്ദുള്ള ഹാജി എന്നിവർ പങ്കെടുത്തു
0 Comments