ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

LATEST UPDATES

6/recent/ticker-posts

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു


 കണ്ണൂരില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കണ്ണൂര്‍ പേരാവൂരില്‍ മുണ്ടക്കല്‍ ലില്ലിക്കുട്ടി(60)യെ ആണ് ഭര്‍ത്താവ് ജോണ്‍ വെട്ടിക്കൊന്നത്. ആക്രമണം തടയാന്‍ ശ്രമിച്ച ദമ്പതികളുടെ മകന്‍ ദിവിഷിന്റെ ഭാര്യാ സഹോദരന്‍ അനൂപ് ജോസഫിനും വെട്ടേറ്റു.

വര്‍ഷങ്ങളായി മാനസികപ്രശ്‌നങ്ങള്‍ക്കു മരുന്ന് കഴിക്കുന്നയാളാണ് ജോണ്‍. രണ്ടുദിവസം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ലില്ലിക്കുട്ടിയെ അനൂപ് ജോസഫ് ആണ് കാറില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. കാറില്‍ വന്നിറങ്ങുന്നതിനിടെയാണ് ലില്ലിക്കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ദമ്പതികളുടെ രണ്ട് മക്കളും പ്രവാസികളാണ്. ഒരാള്‍ യുകെയിലും മറ്റൊരാള്‍ കുവൈത്തിലുമാണ് ജോലി ചെയ്യുന്നത്.

Post a Comment

0 Comments