കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു
കാഞ്ഞങ്ങാട്: വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം മുൻ മേൽ ശാന്തി കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരൻ നമ്പൂതിരി (കേസരി -85) അന്തരിച്ചു. മൃതദേഹം മാവുങ്കാൽ സഞ്ജീവനി ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

ജന്മഭൂമി ദിനപത്രം, കേസരി വാരിക എന്നിവയുടെ തുടക്കകാലം മുതൽ കാഞ്ഞങ്ങാട്ടെ ഏജന്റ് ആയിരുന്നു. ഭാര്യ: ഗംഗ അന്തർജനം. മക്കൾ: ശങ്കരൻ നമ്പൂതിരി, മധുസൂദനൻ നമ്പൂതിരി (ഇരുവരും നാഗാർജുന ആയുർവേദ, പുതിയകോട്ട ). സഹോദരങ്ങൾ: പരേതരായ ദാമോദരൻ നമ്പൂതിരി, ദ്രൗപതി അന്തർജനം.

Post a Comment

0 Comments